Latest NewsIndiaNews

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം. പുൽവാമയിലെ ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

Read Also: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം; ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന്

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം മേഖലയിൽ പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. നിലവിൽ പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ടോയെന്നറിയാൻ മേഖലയിൽ പരിശോധന പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ഷോപ്പിയാൻ മേഖലയിലും ഏറ്റുമുട്ടൽ നടന്നിരുന്നു.

Read Also: കൊവിഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button