കോഴിക്കോട്: ഭരണ തുടർച്ച ലക്ഷ്യം വെച്ച് പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അണികളുടെ ആവേശം തീർക്കുന്നത് സാധാരണക്കാരുടെ ജീവിതം തകർത്തുകൊണ്ടാണ്. മൻസൂർ വധത്തിന് പിന്നാലെ ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി പ്രദേശത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷമുണ്ടായിരുന്നു.
Read Also: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു
കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. പുലർച്ചെ 2.30നാണ് സംഭവം നടന്നതെന്നാണ് വിവരം.
Post Your Comments