
ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനറാബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെ.എസ് സ്വപ്‌നയെയാണ് ക്യാബിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ സഹപ്രവർത്തകർ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കിൽ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയിൽ കാണുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി
സംഭവസ്ഥലത്ത് എത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് കണ്ടെടുത്തു. തൃശൂർ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയായ സ്വപ്ന കുടുംബത്തോടൊപ്പം കൂത്തുപറമ്പിനടത്ത് നിർമലഗിരി കുട്ടിക്കുന്നിലായിരുന്നു താമസം.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയിൽ എത്തിയത്. രണ്ട് കുട്ടികളുണ്ട്. ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു.
Post Your Comments