തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ണായക നീക്കം. സ്വപ്ന സുരേഷിന്റേയും, കെ.ടി ജലീലിന്റേയും ഇ-മെയില്‍ ആര്‍ക്കൈവ്സ് ഇ.ഡിക്ക് ലഭിച്ചു. എന്‍ഐഎ ആണ് ഇ-മെയില്‍ ഡംപ്സ് കൈമാറിയത്. ഔദ്യോഗിക വിലാസത്തിലുള്‍പ്പെടെ സ്വപ്ന സുരേഷും, കെ.ടി ജലീലും, എം ശിവശങ്കറും നടത്തിയ ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ ഇ.ഡി അന്വേഷണത്തിലും ഏറെ നിര്‍ണായകമാണ്.
Read Also:സൗരവ് ഗാംഗുലി ഐപിഎല്‍ ഫൈനലിന് ക്ഷണിച്ചിരുന്നു, എതിപ്പ് ഭയന്നാണ് പോകാതിരുന്നത്: റമീസ് രാജ
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ രഹസ്യമൊഴി അടിസ്ഥാനമാക്കി ഇ.ഡി അന്വേഷണം മുറുകുമ്പോള്‍ തന്നെയാണ് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുന്നത്. സ്വപ്ന സുരേഷ്, മുന്‍ മന്ത്രി കെ.ടി ജലീല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരുടെ ഇ-മെയിലുകള്‍ നേരത്തെ എന്‍ഐഎ ശേഖരിച്ചിരുന്നു. എന്‍ഐഎയുടെ കൈവശമുള്ള ഇ-മെയില്‍ ഡംപ്സാണ് ഇ.ഡി യും പരിശോധിക്കുന്നത്.
Post Your Comments