ന്യൂഡൽഹി : പരീക്ഷാ ചര്‍ച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവര്‍ധനയെ കുറിച്ച് ചര്‍ച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചര്‍ച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
പരീക്ഷ എഴുതുന്നതിനേക്കാള്‍ പ്രയാസമാണ് ഇന്ന് വാഹനത്തില്‍ എണ്ണയടിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അമിതമായി ചുമത്തിയ നികുതി, എണ്ണവിലയില്‍ വലിയ കുതിപ്പാണ് സൃഷ്ടിച്ചത്. പരീക്ഷ ചര്‍ച്ച മാത്രമല്ല, ചെലവുകളെ പറ്റിയും ചര്‍ച്ച ചെയ്യു (കര്‍ച്ചേ പെ ഭി ഹോ ചര്‍ച്ച) എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
केंद्र सरकार की टैक्स वसूली के कारण गाड़ी में तेल भराना किसी इम्तहान से कम नहीं, फिर PM इस पर चर्चा क्यूँ नहीं करते?
खर्चा पे भी हो चर्चा! pic.twitter.com/jUJPERrp15
— Rahul Gandhi (@RahulGandhi) April 8, 2021
Post Your Comments