Latest NewsNewsIndia

കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാക്‌സിൻ സ്വീകരിച്ച വിവരം അറിയിച്ചത്. കുത്തിവെയ്‌പ്പെടുക്കുന്നതിന്റെ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്.

Read Also: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിലൊന്നാണ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുകയെന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മാർച്ച് ഒന്നിനായിരുന്നു അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.  60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്.

Read Also: നേമത്ത് ബിജെപിയെ തോല്‍പിക്കാന്‍ ശിവൻകുട്ടിക്ക് 10,000 വോട്ട് നൽകിയെന്ന് എസ്‌ഡിപിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button