Latest NewsNews

കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ഏഴു നഗരങ്ങളിൽ ശനിയാഴ്ച്ച മുതൽ രാത്രികാല കർഫ്യു

ബംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച മുതൽ രാത്രികാല കർഫ്യു. ബംഗളൂരു ഉൾപ്പെടെയുള്ള ഏഴു നഗരങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

Read Also: ഉദ്ഘാടനത്തിന്റെ പിറ്റേന്ന് തുണിക്കടയ്ക്ക് തീയിട്ടു; ഒരു കോടി രൂപ നഷ്ടമെന്ന് ഉടമ

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ വിവിധ നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്.

ബംഗളുരുവിന് പുറമെ മൈസൂരു, മംഗളൂരു, കലബുർഗി, ബിദാർ, തുമക്കുരു, മണിപ്പാൽ തുടങ്ങിയ നഗരങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.

Read Also: ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button