KeralaLatest NewsNews

ഉദ്ഘാടനത്തിന്റെ പിറ്റേന്ന് തുണിക്കടയ്ക്ക് തീയിട്ടു; ഒരു കോടി രൂപ നഷ്ടമെന്ന് ഉടമ

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ തുണിക്കടയ്ക്ക് അഞ്ജാതർ തീയിട്ടു. കോഴിക്കോടാണ് സംഭവം. ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ വ്യക്തമാക്കി. കടയ്ക്ക് അക്രമികൾ തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Read Also: ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘമാണ് കടയ്ക്ക് തീവെച്ചത്. രാവിലെ 1.30 ഓടെ സംഭവ സ്ഥലത്തെത്തിയ അക്രമികൾ പെട്രോൾ ഒഴിച്ച് കടയ്ക്ക് തീയിടുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പ്രതികൾ വന്ന വാഹനം മലപ്പുറം രജിസ്‌ട്രേഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ ഉടമ ചേവായൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: കാശി വിശ്വനാഥ ക്ഷേത്ര​ സമീപത്തെ മസ്​ജിദ് ക്ഷേത്രം കൈയേറിയതെന്ന പരാതി; മുപ്പത് വർഷങ്ങൾക്ക് ശേഷം പുതിയ ഉത്തരവുമായി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button