ഐപിഎൽ 2021 സീസണിലെ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണിന്റെ പ്രവചനം. ഇത്തവണ മുംബൈ ഇൻഡ്യസിന് കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദ് നേടുമെന്നും വോൺ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വോൺ പ്രവചനം പുറത്തുവിട്ടത്.
അതേസമയം, ഐപിഎൽ 2021 സീസണിലെ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. മുമ്പ് പലതവണ ഇത്തരത്തിലുള്ള പ്രവചനങ്ങൾ വോൺ നടത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഈ പ്രവചനങ്ങളൊന്നും ഫലിച്ചിട്ടില്ല.
Post Your Comments