ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആകെ കൊറോണ വൈറസ് കേസ് 6,98,005. നിലവില്‍ 23,181 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ ഇന്ന് 4,276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,869 പേര്‍ക്ക് രോഗ മുക്തിയുണ്ട് ഇന്ന്. 19 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 9,15,386. ആകെ രോഗമുക്തി 8,72,415 പേര്‍ക്ക്. ആകെ മരണം 12,840.
Post Your Comments