സലാഹുദ്ദിൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ 120 ഓളം ഐ.എസ് ക്യാമ്പുകൾ തകർത്തതായും, 60 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടതായും ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 25 ന് രാത്രിയായിരുന്നു ഭീകര താവളങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയത്.
14 ദിവസം നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിൽ ഹിമ്‌റീൻ താഴ്‌വരിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇറാൻ വ്യോമസേനയും, ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് നീക്കം നടത്തിയത്.
നേരത്തെ, താഴ്‌വരയിലും പരിസരങ്ങളിലും ഭീകരർ തമ്പടിച്ചിരിക്കുന്നതായി സൈനിക വൃത്തങ്ങൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പദ്ധതിയിലൂടെ ആയിരുന്നു ആക്രണം.
Post Your Comments