മൂവാറ്റുപുഴ: കോടികള്‍ സമ്മാനത്തുകയുള്ള ദുബായിലെ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി മലയാളി യുവാവ്. മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസിനാണ് ടിക്കറ്റ് ലഭിച്ചത്. 10 ലക്ഷം യു.എസ് ഡോളര്‍(ഏഴ് കോടി) സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയര്‍ ആന്റ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ജോര്‍ജ് വിജയിയായത്.
Also Read:‘സംഗതി പൊരിച്ചൂ ട്ടാ’; ജാനകിക്കും നവീനും പിന്തുണയുമായി സന്ദീപ് വാര്യർ
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോർജ്. മൂവാറ്റുപുഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമായ ജോര്‍ജ് ഏറെ നാള് നാട്ടില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു. കൃഷിപ്പണി മതിയാകാതെ വന്നതോടെയാണ് ജോര്‍ജ് വിദേശത്തേക്ക് പോയത്. ദുബായി വിമാനത്താവളത്തില്‍ നടന്ന 355ആം നറുക്കെടുപ്പിലാണ് ജോര്‍ജ് കോടിപതിയായത്. ജോര്‍ജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.
ഏഴ് വര്‍ഷമായി ദുബായിയില്‍ താമസിച്ചു വരികയാണ് ജോര്‍ജ്. കുടുംബത്തിന്റെയും ജനിക്കാന്‍ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പില്‍ താന്‍ വിജയിയാകാന്‍ കാരണമെന്നാണ് ജോര്‍ജ് പ്രതികരിച്ചു.
Post Your Comments