ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മൂന്നുപേരെ കസ്റ്റംസ് പിടികൂടി. സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന [പരിശോധനയിലാണ് ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികൾ പിടിയിലായത്. മൂന്ന് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു.
ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ബേക്കല്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മുഹമ്മദ് അഷറഫില്‍ നിന്ന് 920ഗ്രാമും രജീഷ്, അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്ന് ഓരോ കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.
അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
Post Your Comments