Latest NewsNewsIndia

കൃഷിയിടം നിരപ്പാക്കവെ ലഭിച്ചത് ഒരു കുടം നിറയെ സ്വർണ്ണം; അമ്പരന്ന് കർഷകൻ

ഹൈദരാബാദ്: കൃഷിയിടം വൃത്തിയാക്കവെ കർഷകന് ലഭിച്ചത് അപ്രതീക്ഷിത നിധി. കൃഷിയിടം നിരപ്പാക്കവെ ഒരു കുടം നിറയെ സ്വർണ്ണമാണ് കർഷകന് ലഭിച്ചത്. തെലങ്കാനയിലെ ജനഗാം ജില്ലയിലാണ് സംഭവം. കർഷകനായ നരസിംഹ എന്നയാൾക്കാണ് നിധി ലഭിച്ചത്.

Read Also: ബസില്‍ നിന്നു യാത്രപാടില്ല, വിവാഹങ്ങൾക്ക് നൂറുപേർ മാത്രം; കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ നിയന്ത്രങ്ങൾ കർശനമാക്കി സർക്കാർ

ഒരു മാസം മുൻപ് കൃഷി വ്യാപിപ്പിക്കുന്നതിനായി നരസിംഹ 11 ഏക്കർ നിലം വാങ്ങിയിരുന്നു. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം കൃഷിയിടം നിരത്താനായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്നതിനിടയിലാണ് പൊട്ടിപ്പൊളിഞ്ഞ ഒരു കുടം പണിക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കുടം തുറന്ന് നോക്കിയപ്പോഴാണ് അതിൽ നിറയെ സ്വർണ്ണമാണെന്ന് മനസിലായത്. അഞ്ച് കിലോയോളം സ്വർണ്ണമാണ് കുടത്തിൽ ഉണ്ടായിരുന്നത്.

തന്റെ കൃഷിയിടത്തിൽ നിന്നും ഇത്രയേറെ വിലയുള്ള നിധി കണ്ടെടുത്തതോടെ കർഷകൻ വികാരഭരിതനായി. തുടർന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നരസിംഹ വിവരം അറിയച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും നിധി പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സ്വർണാഭരണങ്ങൾ ദേവിയുടേതാണെന്നാണ് തന്റെ വിശ്വാസമെന്നും സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നരസിംഹ പറയുന്നു.

Read Also: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button