കണ്ണൂർ : അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിര ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ കോണ്‍ഗ്രസ് ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു.
Read Also : മൻസൂർ കൊലപാതകം; രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് കോടിയേരി, പ്രവർത്തകർക്ക് താക്കീത്
വോട്ടു നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന താരത്തിലുള്ള അഭ്യർത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.
Post Your Comments