Latest NewsNewsIndia

കാശി വിശ്വനാഥ ക്ഷേത്ര​ സമീപത്തെ മസ്​ജിദ് ക്ഷേത്രം കൈയേറിയതെന്ന പരാതി; മുപ്പത് വർഷങ്ങൾക്ക് ശേഷം പുതിയ ഉത്തരവുമായി കോടതി

17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ്​ ക്ഷേത്രം കയ്യേറി നിര്‍മിച്ചതാണ്​ ഗ്യാന്‍വാപി മസ്​ജിദെന്ന്​ ആരോപിച്ച്‌​ 1991 ലാണ്​ സ്വകാര്യ ഹർജി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന്​ സമീപത്തെ ഗ്യാന്‍വാപി മസ്​ജിദ്​ ക്ഷേത്രം കയ്യേറിയോ, മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന്​ പരിശോധിക്കാന്‍ ഉത്തരവിട്ടു കോടതി. മുപ്പതു വർഷത്തുണ് മുൻപുള്ള പരാതിയിന്മേലാണ് കോടതിയുടെ നടപടി. പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍​​െവ ഒാഫ്​ ഇന്ത്യയോട്​ വരാണസി കോടതി ഉത്തരവിട്ടു.

17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ്​ ക്ഷേത്രം കയ്യേറി നിര്‍മിച്ചതാണ്​ ഗ്യാന്‍വാപി മസ്​ജിദെന്ന്​ ആരോപിച്ച്‌​ 1991 ലാണ്​ സ്വകാര്യ ഹർജി കോടതിയിലെത്തുന്നത്​. ‘തര്‍ക്ക പ്രദേശത്തുള്ള’ മത സ്​ഥാപനം മറ്റൊരു മതസ്​ഥാപനത്തിനു മുകളില്‍ സ്​ഥാപിച്ചതോ ഏതെങ്കിലും കയ്യേറിയതോ മാറ്റം വരുത്തിയ​േതാ ആണോയെന്നാണ്​  പരിശോധിക്കേണ്ടതെന്ന്​ കോടതി പറയുന്നു. അതിനായി അഞ്ചംഗ വിദഗ്​ദ സമിതിയെ നിയമിക്കണമെന്നാണ്​ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒാഫ്​ ഇന്ത്യയോട്​ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്‍റെ ക്ഷേത്രം ഏതെങ്കിലും കാലത്ത്​ അവിടെ നിലനിന്നിരുന്നോയെന്നു  പരിശോധിക്കണമെന്ന്​ ഉത്തരവില്‍ സൂചിപ്പിച്ച കോടതി സമിതിയുടെ രണ്ടംഗങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകണമെന്നും നിര്‍ദേശമുണ്ട്​. സമിതിയുടെ പ്രവര്‍ത്തനം നിരീക്ഷക്കാന്‍ ഒരു അക്കാദമിക വിദഗ്​നെ നിയമിക്കണമെന്നും കോടതി ഉത്തരവിലുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button