Latest NewsKeralaNews

‘സംഗതി പൊരിച്ചൂ ട്ടാ’; ജാനകിക്കും നവീനും പിന്തുണയുമായി സന്ദീപ് വാര്യർ

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടേയും റാ റാ റാസ്പുടിന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു.

Read Also :  ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ‘ആന്റി റോമിയോ’ സ്‌ക്വാഡുകൾ നിയോഗിക്കും; യോഗി ആദിത്യനാഥ്

കുറിപ്പിന്റെ പൂർണരൂപം………………….

തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ… പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…

അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

Read Also : ഇന്ത്യന്‍ തീരത്ത് നിന്ന് മീനുകള്‍ കറാച്ചിയിലേയ്ക്ക് നീങ്ങുന്നു

തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
NB : ഓഡിയോ പകർപ്പവകാശ പ്രശ്നത്താൽ എഫ് ബി മ്യൂട്ട് ചെയ്തിരിക്കുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button