ന്യൂഡല്‍ഹി : ഇന്ത്യ പുറത്തുവിടാത്ത പ്രത്യേകതകളുള്ള റഫാലിന്റെ ചിത്രവുമായി വ്യോമസേന രംഗത്തുവന്നിരിക്കുകയാണ്. ലഡാക്കിലൂടെയുള്ള പരിശീലന പറക്കലിന്റെ ചിത്രമാണിത്. എന്നാല്‍ പതിവിന് വിപരീതമായി വിമാനത്തിന്റെ ചിറകുകളില്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് വ്യോമസേന സായുധ റാഫേല്‍ യുദ്ധവിമാനങ്ങളുടെ ചിത്രം പുറത്തുവിടുന്നത്. എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിച്ച വിമാനമാണ് ലഡാക്കിലൂടെ പറന്നത്.
Read Also : വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് കുറിപ്പ്; എഴുത്തുകാരിക്കെതിരെ രാജ്യദ്രോഹക്കേസിൽ അറസ്റ്റ്
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് റഫാലുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. അംബാല വ്യോമസേനാ താവളത്തില്‍ നടന്ന ചടങ്ങില്‍ അഞ്ച് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. ആകെ 36 റഫാല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ ഈ വിമാനങ്ങളെല്ലാം ഇന്ത്യയ്ക്ക് ലഭിക്കും.
Post Your Comments