ഇന്ത്യ-പാക് യുദ്ധം ഉണ്ടായാല്‍ മരിക്കുന്നത് രണ്ട് കോടി ജനങ്ങള്‍. ഇരു രാജ്യങ്ങളിലുമ മാത്രമല്ല ഭൂമിയുടെ ഓസോണ്‍ പാളിയുള്‍പ്പെടെ നശിക്കും. രണ്ടാം ലോക യുദ്ധത്തില്‍ മരിച്ചതിന്റെ പകുതിയാളുകള്‍ ആദ്യ ആഴ്ച തന്നെ മരിക്കും. കാലാവസ്ഥ മാറുന്നതിലൂടെ വലിയൊരു വിഭാഗം ജനങ്ങള്‍ കൃഷി നശിച്ച് പട്ടിണിയിലാകുമെന്നും ഇതുസംബന്ധിച്ച് പഠനം നടത്തിയ അമേരിക്കന്‍ സര്‍വകലാശാലകള്‍ പറയുന്നു. മഴയും കൃഷിയും ന്യുക്ലിയര്‍ ശീതകാലത്തിന് വഴിമാറും. ന്യൂഡല്‍ഹി, മുംബൈ, ബംഗലൂരു, ചെന്നൈ എന്നീ മെട്രോ നഗരങ്ങളെ ലക്ഷ്യം വച്ച് ന്യൂക്ലിയര്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന് കഴിയും. ഇന്ത്യന്‍ സൈന്യത്തിന്റെ ആസ്ഥാനങ്ങളും പാക് ലക്ഷ്യങ്ങളാണ്.
പാകിസ്താന് 110 മുതല്‍ നൂറ്റിമുപ്പതു വരെ ആണവത്തലപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യക്ക് 110 മുതല്‍ 120 വരെ. കരയില്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളിലാണ് പാകിസ്താന്‍ ആണവായുധങ്ങളുടെ 66 ശതമാനവും ഘടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, നൗഷേര എന്നീ കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിക്കാന്‍ സാധ്യത. ലാഹോറിലും കറാച്ചിയിലും ബോംബിട്ടാല്‍ അഫ്ഘാന്‍ അതിര്‍ത്തിയിലും അതിന്റെ പ്രത്യാഘാതം ഏല്‍ക്കും. അഗ്‌നി മിസൈലുകള്‍ക്ക് പാകിസ്താന്റെ എല്ലാ നഗരങ്ങളെയും ചുട്ടു ചാമ്പലാക്കാന്‍ കഴിയും. എന്നാല്‍ അഗ്‌നി നാം വിന്യസിച്ചിരിക്കുന്നത് ചൈനീസ് ഭീഷണി നേരിടാനാണ്. 106 ആണവത്തലപ്പുകളില്‍ 45 ശതമാനം വ്യോമസേനയുടെ പക്കലാണ്. ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ക്ക് 16 ആണവത്തലപ്പുകള്‍ വഹിക്കും.നാവിക സേനയും ഒട്ടും മോശമല്ല. 350 കിലോമീറ്റര്‍ ദൂരം പ്രഹര ശേഷിയുള്ള ധനുഷും ഫ്രഞ്ച് നിര്‍മ്മിതമായ മിറാജും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ളതാണ്.
Post Your Comments