Latest NewsIndiaNews

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വിട്ടയച്ചതിനെതിരെ ഇന്ത്യ

ലഹോർ: ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഇന്ത്യ രംഗത്ത്. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഈ നീക്കത്തിലൂടെ വെളിവാകുന്നത് ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവർത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണെന്ന് ഇന്ത്യ ആരോപിച്ചു. ഇന്ത്യ പാക്കിസ്ഥാനോട് ഭീകരവാദികൾക്ക് ഒരു തരത്തിലുമുള്ള സഹായം ലഭ്യമാക്കില്ലെന്നും പാക്ക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നുമുള്ള വാക്കു പാലിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.

166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒൻപതു വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് ഇത്തരത്തിൽ ഒരു നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button