തിരുവനന്തപുരം : മഞ്ചേശ്വരത്ത് സിപിഎമ്മിൻ്റെ പിന്തുണ തേടിയ മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ് പാനൂരിലെ യുഡിഎഫ് പ്രവര്‍ത്തകന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. പെരിയ രക്തസാക്ഷികളെ വിസ്മരിച്ചാണ് മുല്ലപ്പള്ളി പരസ്യമായി സിപിഎമ്മിന്റെ സഹായം തേടിയത്. അധികാരത്തിനപ്പുറത്ത് പ്രവര്‍ത്തകരുടെ ജീവന് വിലകല്‍പ്പിക്കുന്നില്ല കോണ്‍ഗ്രസെന്നും കൃഷ്ണദാസ് പറഞ്ഞു. വിഷയത്തില്‍ യുഡിഎഫിന്റെ പ്രതിഷേധത്തിന് ആത്മാര്‍ഥതയില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു.
തിരുവനന്തപുരത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. 45 ഓളം മണ്ഡലങ്ങളിൽ രഹസ്യകരാറുണ്ട്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും മുല്ലപ്പള്ളിയുടെയും വാക്കുകൾ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ഈ ധാരണ നിലവിൽ വന്നാലും എൻഡിഎ നിർണായക ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ജി. സുധാകരനെ ‘വെട്ടി’ മാറ്റി സഖാക്കൾ, സ്ഥാനം ചവറ്റുകുട്ടയിൽ; ഇടതുസ്ഥാനാർത്ഥിക്ക് പോലും വേണ്ട, വൈറൽ വീഡിയോ
എൻഎസ്എസ്-എല്‍ഡിഎഫ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ എന്‍എസ്എസിനെയും അതിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എല്‍ഡിഎഫ്. ഹിന്ദുസംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. മെയ് രണ്ടോടെ സിപിഎമ്മിലും കോണ്‍ഗ്രസിലും ആഭ്യന്തര കലഹം രൂക്ഷമാകുമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
Post Your Comments