
ഐപിഎൽ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകളും ഒരു പ്ലംബർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ജീവനക്കാർക്കായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.
ഗ്രൗണ്ടിലെ ഭൂരിഭാഗം ജീവനക്കാരും ദിവസവും ലോക്കൽ ട്രെയിനിലും മറ്റും യാത്ര ചെയ്താണ് സ്റ്റേഡിയത്തിലെത്തുന്നത്. ഏപ്രിൽ പത്തിന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് മുംബൈയിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുക.
Post Your Comments