തിരുവനന്തപുരം : ശബരിമലയെ ബോധപൂര്‍വം പ്രചാരണത്തിലേക്ക് ബിജെപിയും യുഡിഎഫും വലിച്ചിഴച്ചെന്ന് കടകംപള്ളി സുരേന്ദ്രന്‍. ഇത് സ്വാധീനിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസിലാകും. തലസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയല്ല, വികസനമാണ് ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഭരണമാറ്റം എന്നത് എന്‍.എസ്.എസ് സംസ്ഥാന സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായമാണ്. ജാതി പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയല്ല, വികസനമാണ് ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
Post Your Comments