COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിനേഷൻ ഏറ്റവും വേഗത്തിൽ, യു.എസിനെ മറികടന്ന് ഇന്ത്യ; കുത്തിവെച്ചത് 8.7 കോടി ഡോസുകൾ

കോവിഡ് വാക്‌സിനേഷൻ നൽകുന്നതിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ മുൻപന്തിയിലെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 8.70 കോടിയിലധികം വാക്‌സിൻ ഡോസുകളാണ് ആളുകൾക്ക് കുത്തിവെച്ചത്.

വാക്സിനേഷന്റെ എൺപത്തി ഒന്നാം ദിവസമായ ഏപ്രിൽ ആറിന് 33,37,601 വാക്‌സിൻ ഡോസ് കുത്തിവെപ്പാണ് നടത്തിയത്. കഴിഞ്ഞ ദിവസം 30,08,087 പേർ ആദ്യ ഡോസ് വാക്‌സിനും 3,29,514 പേർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. ബുധനാഴ്ച രാവിലെ വരെയുള്ള പ്രാഥമിക കണക്ക് പ്രകാരം 13,32,130 സെഷനുകളിലായി 8,70,77,474 വാക്‌സിൻ ഡോസുകളാണ് നൽകിക്കഴിഞ്ഞത്.

കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗവ്യാപനമുള്ളത്. ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരള, എന്നീ സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിച്ചുവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button