എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കള്‍ കരുതേണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്നിന്ന് സി.പി.എം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും, കേരളത്തിലെമ്പാടും സി.പി.എം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു .
കഴക്കൂട്ടത്ത് ബി.ജെ.പി ബൂത്ത് ഏജൻറിന് സി.പി.എം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വീടുകള്‍ അടിച്ചുതകര്‍ത്തു. ബോംബെറിഞ്ഞു. ധര്‍മടത്തും അക്രമസംഭവങ്ങളുണ്ടായി. സി.പി.എം കേരളത്തിലെമ്പാടും ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയാണ്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.
Post Your Comments