KeralaLatest NewsNews

സി.പി.എം- എസ്.ഡി.പി.ഐ ബന്ധം പുറത്ത്; തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എം

എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നു എസ്.ഡി.പി.ഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ നേമത്തും കഴക്കൂട്ടത്തും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്.ഡി.പി.ഐ വോട്ടുകള്‍ മറിച്ചുനല്‍കിയതായി വെളിപ്പെടുത്തല്‍. എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാര്‍ത്താ ചാനലിൽ വെളിപ്പെടുത്തി.

നേമത്ത് ബി.ജെ.പി വരാതിരിക്കാന്‍ മുന്‍തൂക്കമുളള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അങ്ങനെ പാർട്ടിയുടെ പതിനായിരത്തോളംവോട്ടുകൾ ‌ എല്‍.ഡി.എഫിനാണ് നൽകിയതെന്നും സിയാദ് കണ്ടല വെളിപ്പെടുത്തി. സിപിഎം -എസ്‌ ഡി പി ഐ ബന്ധത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്.

read also:‘മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരം, ലീഗുകാര്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്’; എം.വ…

തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. ”ഭീകരന്‍മാരുടെ പിന്തുണതേടാന്‍ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുളളത്. കാലാകാലങ്ങളില്‍ തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കന്‍മാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുന്‍പല്ലേയെന്നും” ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button