CinemaCricketLatest NewsNewsBollywoodEntertainmentSports

‘ക്യാപ്റ്റൻ 7’ അനിമേഷൻ സീരീസുമായി ധോണി

ആനിമേറ്റഡ് സീരിസ് നിർമ്മിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ കഥപറയുന്ന ‘ക്യാപ്റ്റൻ 7’ എന്ന സീരീസാണ് താരം നിർമ്മിക്കുന്നത്. ധോണിയുടെയും ഭാര്യ സാക്ഷി സിംഗ് ധോണിയുടെയും പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് സീരിസ് നിർമ്മിക്കുന്നത്.

സീരിസിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. ധോണിയുടെ ജേഴ്സി നമ്പറിനെ സൂചിപ്പിക്കുന്ന സീരിസ് സാഹസികത നിറഞ്ഞ കഥയായിരിക്കുമെന്ന് സാക്ഷി ധോണി വ്യക്തമാക്കിയിരുന്നു. അതേസമയം, കഥയും ആശയവും മികച്ചതാണെന്നാണ് ധോണിയുടെ അഭിപ്രായം. 2022-ൽ സീരിസിന്റെ ആദ്യത്തെ സീസൺ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button