COVID 19Latest NewsIndiaNews

അടുത്ത നാലാഴ്ച നിര്‍ണായകം; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം

രാജ്യത്തെ ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറുശതമാനം

ന്യൂഡല്‍ഹി: വീണ്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വരുന്ന നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. മുന്‍ തവണത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി അര്‍ഹരായവര്‍ വാക്‌സിന്‍ ഉടൻ സ്വീകരിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനം തയ്യാറാവണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

രാജ്യത്തെ ചെറിയ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറുശതമാനം. ഛത്തീസ്ഗഡിന് പുറമേ മഹാരാഷ്ട്ര, പഞ്ചാബ്, എന്നി സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button