Latest NewsNewsInternational

ശ്രീലങ്കയിൽ പാം ഓയിൽ ഇറക്കുമതിയ്ക്ക് വിലക്ക്

കൊളംബോ : പാം ഓയിൽ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക രംഗത്ത് എത്തിയിരിക്കുന്നു. പാം ഓയിലിന്റെ ഇറക്കുമതി നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഉത്തരവിറക്കിയിരിക്കുന്നു. നിലവിലുള്ള പ്ലാനറ്റേഷനുകളിലെ എണ്ണപ്പനകൾ നശിപ്പിക്കാനും നിർദ്ദേശം നല്കിയിരിക്കുകയാണ്.

എണ്ണപ്പനകൾ നശിപ്പിച്ച് പകരം റബ്ബറോ മറ്റ് പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇനി മുതൽ രാജ്യത്തേക്ക് വരുന്ന പാം ഓയിൽ ചരക്കുകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് കസ്റ്റംസിനു സർക്കാർ നിർദേശം നൽകിയിരിക്കുന്നു. വനനശീകരണവും പരിസ്ഥിതിക്ക് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളും കുറയ്‌ക്കുകയാണ് ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button