ന്യൂഡൽഹി: ബിജെപി 41-ാം സ്ഥാപന ദിനത്തിൽ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്ഥാനത്തിന്റെ ആദർശത്തെ ഉയർത്തിക്കാട്ടിയാണ് നരേന്ദ്ര മോദി പ്രവർത്തകർക്ക് ആശംസകൾ നേർന്നത്. ദേശീയ ആസ്ഥാനത്തെ ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തിയേക്കാൾ വലുതാണ് പ്രസ്ഥാനം. പ്രസ്ഥാനത്തേക്കാൾ വലുതാണ് രാഷ്ട്രം എന്നതിൽ അടിയുറച്ചു നിൽക്കുന്നതിനാലാണ് ബി.ജെ.പിയ്ക്ക് മുന്നേറാൻ കഴിയുന്നതും ഇന്ത്യയുടെ വിജയത്തിന്റെ ചാലകശക്തിയാകാൻ സാധിക്കുന്നതും. ഈ മഹത്തായ പാരമ്പര്യം ഡോ. ശ്യാമപ്രസാദ് മുഖർജി ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോഴേ പിന്തുടരുന്ന പാരമ്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ബി.ജെ.പിയുടെ വളർച്ചയ്ക്കായി ഭാരതം മുഴുവൻ നടത്തിയ പ്രയാണത്തേയും നരേന്ദ്രമോദി പ്രകീർത്തിച്ചു. രാജ്യത്തെ ഒന്നാക്കാനും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളയുന്നതിലും ശ്യാമപ്രസാദ് മുഖർജി നൽകിയ പ്രേരണയാണ് ബിജെപിയെയും കേന്ദ്രസർക്കാറിനെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വിഎസിനും ഭാര്യയ്ക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല
Post Your Comments