മുംബൈ: മഹാരാഷ്ട്രയിലെ മുൻ ശിവസേന വനിതാ എം എൽ എ തൃപ്തി സാവന്ത് ബിജെപി അംഗത്വം സ്വീകരിച്ചു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തൃപ്തി സാവന്ത് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പിയിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃപ്തി പ്രതികരിച്ചു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ തൃപ്തിയെ തഴഞ്ഞ് ശിവസേന മുംബൈയിലെ മേയർ ആയിരുന്ന വിശ്വനാഥ് മഹദേശ്വറിന് സീറ്റ് നൽകി. ഇതിൽ പ്രതിഷേധിച്ച് ബാന്ദ്ര നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തൃപ്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെ തൃപ്തിയെ ശിവസേന പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
Post Your Comments