COVID 19Latest NewsNewsIndia

24 മണിക്കൂറിനിടെ കർണാടകയിൽ 6,000പേര്‍ക്ക് കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 6,000പേര്‍ക്കാണ് കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 39 പേര്‍ മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പുതിയ കേസുകളോടെ രോഗബാധിതരുടെ എണ്ണം 10.26 ലക്ഷമായി ഉയർന്നിരിക്കുന്നു. മരണസംഖ്യ 12,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,487 പേരാണ് രോഗമുക്തി നേടിയത്. പുതിയ രോഗികളില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തില്‍ നിന്നാണ്. ബംഗളൂരു നഗരത്തില്‍ 4266 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 45,107 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

തമിഴ്‌നാട്ടില്‍ 3645 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 9,07,124 ആയി ഉയർന്നിരിക്കുന്നു. 15 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ മരണസംഖ്യ 12,804 ആയി ഉയര്‍ന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1809 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 8,68,722 ആയി ഉയര്‍ന്നു. നിലവില്‍ 25,598 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ചെന്നൈയില്‍ മാത്രം 1303 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button