തിരുവനന്തപുരം: നേമത്ത് നടന്ന സംഘര്‍ഷം ആസൂത്രിത നാടകമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. വഞ്ചിയൂര്‍ സെന്റ് ജോസഫി സ്‌കൂളില്‍ ഭാര്യ നിത്യ എസ് നായര്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.
Read Also: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി
യുഡിഎഫിന്റേത് ബിജെപിയെ നേരിടുന്നത് തങ്ങള്‍ ആണ് എന്ന് വരുത്താനുള്ള ശ്രമായിരുന്നു. അത് പരാജയപ്പെട്ടു. അപ്പോള്‍ ന്യുനപക്ഷ വോട്ടനു വേണ്ടിയുള്ള ആസൂത്രിത നാടകമാണ് കഴിഞ്ഞദിവസം രാത്രി നടന്നത്. നേമത്തെ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. കുമ്മനം രാജശേഖരന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ഇത്തവണത്തെത് മാറ്റത്തിലേക്കുള്ള വോട്ടെടുപ്പാണ്. ശബരിമലയും തൊഴിലില്ലായ്മയും അടക്കം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും രാജേഷ് പറഞ്ഞു.
Post Your Comments