
ഏഷ്യൻ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ ബംഗളൂരു എഫ്സി ഗോവ എഫ്സിയെ പരാജയപ്പെടുത്തി. ഏഷ്യൻ ടൂർണമെന്റുകളായ എ എഫ് സി കപ്പും എ എഫ് സി ചാമ്പ്യൻസ് ലീഗും നടക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗോവയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്സിയുടെ ജയം.
ക്ലൈറ്റൺ സിൽവയാണ് ബംഗളൂരിനായി ഗോൾ നേടിയത്. ഫ്രീകിക്കിലൂടെയാണ് ക്ലൈറ്റൺ സിൽവ ഗോവയുടെ വല കുലുക്കിയത്. മത്സരത്തിൽ മറുപടി ഗോളിനായി നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോവൻ താരങ്ങൾക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഗോവൻ താരം റോമിയോ ഫെർണാണ്ടസ് പരിക്കേറ്റ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി.
Post Your Comments