ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 800 ലേക്കടുക്കുന്നു. ഇന്ന് 792 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 467 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.
രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,169 ആയി ഉയർന്നു. ഇവരിൽ 3,80,772 പേർക്ക് രോഗം ഭേദമായിരിക്കുന്നു. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,686 ആയി ഉയർന്നു. ഇവരിൽ 846 പേരുടെ നില അതീവ ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെടുകയുണ്ടായി. ഇതോടെ ആകെ മരണസംഖ്യ 6,711 ആയിരിക്കുന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.
വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 363, മക്ക 154, കിഴക്കൻ പ്രവിശ്യ 112, അസീർ 24, അൽ ഖസീം 22, മദീന 22, ഹാഇൽ 21, ജീസാൻ 20, തബൂക്ക് 16, നജ്റാൻ 11, അൽജൗഫ് 10, വടക്കൻ അതിർത്തി മേഖല 9, അൽബാഹ 8.
Post Your Comments