Latest NewsKerala

ഇടുക്കി ചെക്പോസ്റ്റുകളില്‍ കേന്ദ്ര സായുധസേന

യാത്രാലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തുന്നവരെ മാത്രമേ കടത്തിവിടൂ.

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തി ഇരട്ടവോട്ട് ചെയ്യുന്നതു തടയാന്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

സായുധസേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ 40 പേരുടെ സംഘത്തെയാണ് കമ്പം മെട്ട്, ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്‌പോസ്റ്റുകളില്‍ വിന്യസിച്ചത്. കേരളത്തിലേക്ക് വരുന്നവരുടെ രേഖകള്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കും. യാത്രാലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തുന്നവരെ മാത്രമേ കടത്തിവിടൂ.

read also: നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ജനങ്ങള്‍ വോട്ട് വിവേകപൂര്‍ണമായി രേഖപ്പെടുത്തണം, പിണറായി വിജയന്‍

ഇരു സംസ്ഥാനങ്ങളിലും വോട്ടുള്ളവര്‍ ഇവിടെ കള്ളവോട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഇ.എം. അഗസ്തി, സിറിയക് തോമസ്, ഡി. കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button