തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ജനങ്ങള്‍ വോട്ട് വിവേകപൂര്‍ണമായി രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also :വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
പ്രചാരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികള്‍ എല്ലാവരും ഉപയോഗിച്ചു. ബോര്‍ഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.
നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിര്‍ത്താം. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിനു വേണ്ടിയുള്ള ഈ മുന്‍കൈ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Post Your Comments