KeralaLatest NewsNews

ഇപ്പോൾ ഒറ്റക്കാലില്‍ നിന്ന് ബംഗാളില്‍ ജയിക്കും, ഭാവിയില്‍ രണ്ടുകാലില്‍ നിന്ന് ഡല്‍ഹിയിലും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഒരു കാലില്‍നിന്ന് ഞാന്‍ വിജയിക്കും, ഭാവിയില്‍ രണ്ടുകാലില്‍നിന്ന് ഡല്‍ഹിയിലും വിജയം നേടും- മമത പറഞ്ഞു. മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഹൂഗ്ലിയിലെ ദേവാനന്ദപുറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും മമത വിമര്‍ശനം ഉന്നയിച്ചു. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്നും അവര്‍ ആരാഞ്ഞു. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ടുഘട്ടമായാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളില്‍ ബിജെപി അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായും മമത ആരോപിച്ചു.

Read Also : ഒമാനിൽ കോവിഡ് ബാധിച്ച് 10 മരണം കൂടി

മത്സരിക്കാന്‍ പ്രദേശിക സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നോ സിപിഎമ്മില്‍നിന്നോ ആണ് ബിജെപി സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതെന്നും മമത പരിഹസിച്ചു. ഓസില്‍നിന്ന് വെള്ളം ചീറ്റിക്കുന്നതുപോലെ ബിജെപി പണം ചിലവഴിക്കുകയാണെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button