തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് – സിപിഎം ധാരണയുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപമെന്നും മുരളീധരന്‍ പറഞ്ഞു.
Read Also : ‘എനിക്ക് ധോണിയാകണ്ട, സഞ്ജു സാംസൺ ആയാൽ മതി’; തുറന്ന് പറഞ്ഞ് താരം
ശബരിമലയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കമുള്ള കാര്യങ്ങളില്‍ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എല്‍ഡിഎഫും മാറി. സിപിഎമ്മിനകത്തും കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments