Latest NewsNewsFootballSports

ഓസ്‌ട്രേലിയൻ സെന്റർ ബാക്ക് തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ

ഓസ്‌ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയാണ് ബംഗളൂരു എഫ് സിയിൽ സൈനിങ്‌ നടത്തിയത്. ആറു മാസത്തെ കരാറിലാണ് തോമിസ്ലാവ് മർഷേല എത്തിയത്. 30കാരനായ താരം പെർത് ഗ്ലോറിയുടെ സെന്റർ ബാക്കാണ്. അവസാന രണ്ടു സീസണിലും പെർത് ഗ്ലോറിക്ക് വേണ്ടിയായിരുന്നു താരം ബൂട്ടണിഞ്ഞത്.

ഇപ്പോൾ ഫ്രീ ഏജന്റാണ്. മുമ്പ് ക്രൊയേഷ്യൻ ക്ലബാറല്യ ലോകമോടിവ, മോസോർ, കൊറിയൻ ക്ലബായ ജൊയെനം ഡ്രാഗൺസ് എന്നി ക്ലബുകൾക്ക് വേണ്ടിയും മർഷേല ബൂട്ടണിഞ്ഞിട്ടുണ്ട്. 2018 -2019 സീസണിൽ പെർത് ഗ്ലോറി എ ലീഗ് കിരീടം നേടുമ്പോൾ തോമിസ്ലാവ് മർഷേല ടീമിലെ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button