തൃശൂർ: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒല്ലൂർ എൻഡിഎ സഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിലെ പൂത്തൂർ സുവോളജിക്കൽ പാർക്ക് വിഷയത്തിലാണ് ഇടതുപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആഫ്രിക്കൻ ആനകളെ കൊണ്ടു വരും എന്നൊക്കെ ജയരാജ് വാര്യരെ പോലുള്ളവരെ കൊണ്ട് തള്ളി മറിച്ച പാർട്ടിയുടെ അവസ്ഥ വളരെ ശോചനീയമാണെന്ന് അദ്ദേഹം വിമർശിച്ചു.
വേണ്ട വിധത്തിൽ സൗകര്യങ്ങൾ ഇല്ലാതെയാണ് സുവോളജിക്കൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വേണ്ടത്ര സിമന്റോ കമ്പിയോ ഉപയോഗിക്കാതെയാണ് നിർമ്മാണം നടന്നത് എന്നതാണ് സത്യം. കോടികൾ ചെലവിട്ടാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ജനങ്ങൾ കണ്ടറിയേണ്ടതാണ്. വളരെ ശോചനീയമാണ് പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ.
അനിമേഷനിലൂടെ ആന വരുന്നതും പ്രാവ് വരുന്നതും പക്ഷി മൃഗാദികൾ ഒക്കെ വരുന്നതും കാണിക്കുമെന്നാണ് വാഗ്ദാനം നൽകിയത്. 2012 ൽ ഉദ്ഘാടനം കഴിഞ്ഞ പാർക്കിന് ഒരു ചുവര് മാത്രമാണ് ആകെയുള്ളത്. ഈ സുവോളജിക്കൽ പാർക്കിൽ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നു എന്നാണ് ഇവിടത്തെ വികവസന നായകൻ പറയുന്നതെന്നാണ് ഗോപാലകൃഷ്ണന്റെ പരിഹാസം. പാർക്കിലെ എല്ലാ പ്രവർത്തനവും നടത്തി കഴിഞ്ഞു എന്നാണ് എംഎൽ എ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments