NattuvarthaLatest NewsNews

പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 113 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 52 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.53 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1550 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം,ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും, 2 പേർ വീതം കണ്ണൂർ,കാസർഗോഡ് ജില്ലകളിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 28 പേർ തൃശ്ശൂർ ജില്ലയിലും 43 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button