
സീരിയലിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ വ്യാജ വാർത്തകളോട് എങ്ങനെയാണ് പ്രതികരിക്കാറുളളത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്താലും നെഗറ്റീവ് കമന്റുകള്‍ ഉണ്ടാവുമെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും നമിത പറയുന്നു.
”ആദ്യമൊക്കെ ഇതു കാണുമ്പോള്‍ ഞെട്ടലുണ്ടാകുമായിരുന്നു. ഈ ഇടയ്ക്ക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹക്കാര്യം ചോദിക്കുകയും നാല് വര്‍ഷം കഴിഞ്ഞേ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു. പിന്നീട് ഇത് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ച് പലതരത്തിലാക്കിക്കളഞ്ഞു.
നമിതയുടെ വിവാഹം, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരനെ കാണാമെന്ന തരത്തിലാണ് വാര്‍ത്തകള്‍. ചില വാര്‍ത്തകളുടെ ടൈറ്റില്‍ കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് ആലോചിക്കും” . ഇപ്പോൾ നെഗറ്റിവിറ്റികള്‍ അപ്പുറത്ത് നടക്കും അത് നമ്മള്‍ അറിയും പക്ഷേ മൈന്‍ഡ് ചെയ്യാറില്ല. നമിത പറയുന്നു
Post Your Comments