Latest NewsNewsIndia

ഛത്തീസഗഡ് നക്സൽ ആക്രമണം; കാണാതായ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സൂചന

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ രണ്ട് മാധ്യമ പ്രവർത്തകരെ ഫോണിൽ വിളിച്ചാണ് അജ്ഞാതനായ ഒരാൾ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിൽ ഉണ്ടെന്ന് വ്യക്തമാക്കിയത്. വിളിച്ചയാൾ കൊടും കുറ്റവാളിയായ ഹിദ്മ എന്ന പേരിലാണ് പരിചയപ്പെടുത്തിയത് എന്ന് മാധ്യമ പ്രവർത്തകരിൽ ഒരാൾ പറഞ്ഞു .

ഭർത്താവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും കാണാതായ ജവാന്റെ ഭാര്യ അഭ്യർഥിച്ചു.

കൊടും ക്രിമിനലുകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ മേഖലയിൽ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്താനെത്തിയത്. തിരികെ പോരുമ്പോഴായിരുന്നു ആക്രമണം. 400ൽ പരം മാവോയിസ്റ്റുകൾ മൂന്നു വശവും വളഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾക്കായി 5–6 കിലോമീറ്റർ പ്രദേശം മുഴുവൻ സുരക്ഷാ സേന പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button