റായ്പുര്‍: മാവോവാദികളെ നേരിടാന്‍ വ്യത്യസ്ത മാർഗവുമായി പൊലീസ്. മാവോവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുള്ള സംഗീത ആല്‍ബമാണ് ഛത്തീസ്ഗഢ് പൊലീസ് പുറത്തിറക്കിയത്. നവ ബിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ അഞ്ചുഗാനങ്ങളാണ് ഉള്ളത്. നക്‌സല്‍ ബാധിത ബസ്തര്‍ മേഖലയില്‍ ജീവിക്കേണ്ടി വരുന്ന ആദിവാസികളുടെ വേദനയും, മാവോയിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോട് തിരികെ വരാൻ ആവശ്യപ്പെടുന്നതുമാണ് ഛത്തീസ്ഗഢി ഭാഷയിലുള്ള ഈ പാട്ടുകളുടെ പരാമര്‍ശം.
ആല്‍ബത്തിലെ മൂന്നുപാട്ടുകള്‍ കൊണ്ടഗാവിലെ എ എസ് പി മഹേശ്വര്‍ നാഗാണ് പാടിയിരിക്കുന്നത്. തദ്ദേശവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് പാട്ടുകള്‍ക്ക് ലഭിച്ചതെന്നും മാവോവാദികളുടെ ആശയപ്രചാരണ വിഭാഗമായ ചേത്‌ന നാട്യ മഞ്ചിനെ പ്രതിരോധിക്കുകയാണ് സംഗീത ആല്‍ബത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും പോലീസ് പറഞ്ഞു.
Also read ; രാവിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: വൈകുന്നേരം മാരക ട്വിസ്റ്റ്, അന്തംവിട്ട് അണികള്‍
Post Your Comments