റായ്പൂര്‍: ഛത്തീസ്ഗഡില്‍ 18 മണ്ഡലങ്ങളിലായി നടന്ന് വരുന്ന വോട്ടെടുപ്പിനിടെ മാവോയ്സ്റ്റുകള്‍ സ്ഥലത്ത് അക്രമണം അഴിച്ചുവിട്ടു. സെെന്യം നടത്തിയ ചെറുത്തു നില്പ്പിനിടയില് 5 മാവോയ്സ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സെെനീകര്ക്ക് നേരെ മാവോയ്സ്റ്റുകള്‍ അക്രമണം നടത്തുകയായിരുന്നു.
പരിക്കേറ്റ സെെനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇനിയും മാവോയ്സ്റ്റ് സാന്നിധ്യമുണ്ടോയെന്ന് സെെന്യം തിരച്ചില്‍ നിലവില്‍ നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയും ഇതേ സ്ഥിതിയില്‍ മാവോേയ്സ്റ്റ് ആക്രമണം ഉണ്ടായിരുന്നു അന്ന് നടത്തിയ തിരിച്ചുളള ആക്രമത്തില്‍ ഒരു മാവോയ്സ്റ്റിനെ സെെന്യം വധിക്കുകയും ചെയ്തു.
Post Your Comments