KeralaLatest NewsNews

പണവും മദ്യവും ഒഴുക്കി വോട്ട് പിടിക്കുന്നു, പരസ്യ പ്രചാരണം കഴിഞ്ഞ് പ്രകടനപത്രിക; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ പരാതി

ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മാനക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം വോട്ടർമാരെ സ്വാധീനിക്കാൻ പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി ശ്രമിക്കുന്നുവെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പന്റെ പരാതി.

read also: വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തി; ജോര്‍ദ്ദാന്‍ രാജകുമാരനടക്കം അറസ്റ്റില്‍

പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയാണെന്നും അതാണ് തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയതെന്നും ഇന്നലെ മാണി സി കാപ്പൻ പറഞ്ഞിരുന്നു. ” ഇത് മാന്യതയുളള ആരും ചെയ്യുന്ന പ്രവൃത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു” എന്നും കാപ്പന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button