Latest NewsKeralaNews

‘അക്രമ പാതയിലാണ് ബിജെപി’; കഴക്കൂട്ടത്തെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ക്യാമ്പസില്‍ കാണാനാകും.

തിരുവനന്തപുരം : കഴക്കൂട്ടത്തെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമെന്ന് ഉറപ്പായതോടെ അക്രമ പാതയിലാണ് ബി ജെ പിയെന്ന് കടകംപള്ളി സുരേന്ദ്രന്‍. വിഷം വമിപ്പിക്കുന്ന വര്‍ഗീയത കാര്‍ഡ് ഇവിടെ ചിലവാകില്ല എന്ന് മനസിലായപ്പോള്‍ അക്രമത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണ് ഇവര്‍. കഴക്കൂട്ടത്ത് പലയിടങ്ങളിലും തന്‍റെ പ്രചാരണ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുക, ഇടതുപക്ഷ പ്രവര്‍ത്തകരെ ശാരീരികമായി അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ പ്രവൃത്തികളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം കാര്യവട്ടം ക്യാമ്പസില്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി ഡിജിപി; ക്രമസാമാധാന പാലനത്തിന് പ്രത്യേക പട്രോളിംഗ് ടീം

എന്നാൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയ ബി ജെ പി ക്രിമിനലുകള്‍ വലിയ രീതിയിലുള്ള അക്രമമാണ് അഴിച്ചുവിട്ടത്. കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ചേഴ്‌സ് യൂണിയന്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയ ബി ജെ പി ക്രിമിനലുകള്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും ക്യാമ്പസില്‍ ആകമാനം നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്‌തുവെന്ന് മന്ത്രി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ക്യാമ്പസില്‍ കാണാനാകും. യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കഴക്കൂട്ടത്തുകാരുടെ സ്വച്ഛജീവിതത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുവാന്‍ പുറത്തുനിന്ന് വന്നവര്‍ ശ്രമിക്കരുതെന്നും ഈ അതിക്രമങ്ങള്‍ക്കുള്ള മറുപടി മറ്റന്നാള്‍ ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button