Latest NewsKeralaNews

എൽഡിഎഫിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കാസർകോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കാസർകോട് എസ്‌ഐയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്ഐ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് നടപടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉറപ്പാണ് എൽഡിഎഫ് എന്ന പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തതിനാണ് എസ്ഐക്കെതിരെ കേസെടുത്തത്.

Read Also: ജോസ് കെ മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മാണി സി കാപ്പൻ 

റെപ്രസെന്റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരമാണ് ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെ കേസ് എടുത്തത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. എന്നാൽ മനോദൗർബല്യമുള്ള തന്റെ കുട്ടി അബദ്ധത്തിൽ ചെയ്തതെന്നാണ് എസ്ഐ നൽകുന്ന വിശദീകരണം.

Read Also: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button