ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം. ഉജ്ജയിനിയിലുള്ള പാട്ടിദാർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി. ആളപായമൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. സ്ത്രീകൾ ഉൾപ്പടെ ചില രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 62 കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു.
Read Also: പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കുമെന്ന് മെട്രോമാൻ; ചർച്ചയായി ഇ ശ്രീധരന്റെ വാക്കുകൾ
Post Your Comments